Veo3 AI വീഡിയോ ജനറേഷൻ ടൂളുകൾക്ക് ഗൂഗിളിന്റെ ചെക്ക്
Jun 10
/
Amaan Abdul Shukoor
ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയതും അത്യാധുനികവുമായ AI വീഡിയോ നിർമ്മാണ ടൂളാണ് Veo 3. നാമുദ്ദേശിക്കുന്ന രീതിയിലുള്ള ഒരു വീഡിയോ ദൃശ്യം ഏതാനും ചില നിർദ്ദേശങ്ങൾ മാത്രം നൽകി എളുപ്പം നിർമിക്കാൻ Google Veo3 കൊണ്ട് സാധിക്കും. നിങ്ങൾ മനസ്സിൽ കാണുന്ന ഒരു രംഗം, ഒരു തിരക്കേറിയ കടൽത്തീരമോ മനോഹരമായ വെള്ളച്ചാട്ടമോ ഏതുമാവട്ടെ അതെല്ലാം വെറും ടെക്സ്റ്റ് നിർദ്ദേശങ്ങളിലൂടെ ഉയർന്ന നിലവാരത്തിലുള്ള വീഡിയോകളാക്കി മാറ്റാൻ Veo3ക്ക് കഴിയും
മുമ്പ് പുറത്തിറങ്ങിയ Google veo പതിപ്പുകളെ അപേക്ഷിച്ച് veo3 കൂടുതൽ ഉപയോക്തൃ സൗഹൃദപരമാണ്. veo2 അടക്കമുള്ളവയിൽ ലഭ്യമല്ലാതിരുന്ന ഓഡിയോ സൗകര്യം പുതിയ veo3യിൽ ലഭ്യമാണ്.അതായത് ഔട്ട്പുട്ട് ആയി ലഭിക്കുന്ന വീഡിയോയിൽ അനുയോജ്യമായ ശബ്ദം കൂടി ഉണ്ടായിരിക്കും.. ഉദാഹരണത്തിന് ഒരു കടൽത്തീരത്തിൻ്റെ വീഡിയോ ദൃശ്യത്തോടൊപ്പം അനുയോജ്യമായ തിരമാലകളുടെയും മറ്റും ശബ്ദം കേൾക്കാനാവും. ഹൈ-ഡെഫനിഷൻ വിഷ്വലുകൾ,അനുയോജ്യമായ സംഭാഷണം, സംഗീതം, ചുറ്റുപാടുമുള്ള ശബ്ദങ്ങൾ തുടങ്ങിയവയടങ്ങിയ ഒരു മികച്ച വീഡിയോ ഔട്ട്പുട്ട് veo3ക്ക് നിമിഷ നേരം കൊണ്ട് നിർമിച്ചെടുക്കാൻ കഴിയും.
പ്രധാന സവിശേഷതകൾ
ശബ്ദത്തോടെയുള്ള വീഡിയോ
നാം നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റുകൾ പ്രകാരമുള്ള ദൃശ്യങ്ങൾക്ക് യോജിച്ച സംഭാഷണം, ശബ്ദ ഇഫക്റ്റുകൾ, ചുറ്റുപാടുമുള്ള ശബ്ദങ്ങൾ, സംഗീതം എന്നിവ സമന്വയിപ്പിചുള്ള ഓഡിയോ അടങ്ങിയ ഔട്ട്പുട്ട് veo3 നൽകുന്നു.
4K വീഡിയോ റെസല്യൂഷൻ
4K വരെ റെസല്യൂഷനുള്ള ദൃശ്യങ്ങൾ വരെ veo3 ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയും, പ്രൊഫഷണൽ ഉപയോഗത്തിന് അനുയോജ്യമായ വീഡിയോ veo3 ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കാൻ കഴിയും.
റിയലിസ്റ്റിക് ഫിസിക്സ് സിമുലേഷൻ
ഒഴുകുന്ന വെള്ളം, പൊട്ടുന്ന ഗ്ലാസ്, തുടങ്ങിയ കാര്യങ്ങളെ ഏകദേശം യഥാർത്ഥ ജീവിതത്തിൽ നമുക്ക് അനുഭവപ്പെടും പോലെയുള്ള ദൃശ്യങ്ങൾ ഫിസിക്സിലെ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ലഭ്യമാവുന്നു.
കഥാപാത്രങ്ങളുടെ സ്ഥിരത
സംഭാഷണവുമായി യോജിക്കുന്ന കൃത്യമായ ചുണ്ടനക്കം, മുഖഭാവങ്ങൾ, ആംഗ്യങ്ങൾ എന്നിവ സഹിതം കഥാപാത്ര സ്ഥിരത ഒരു ക്ലിപ്പിൽ നിന്നും അടുത്ത ക്ലിപ്പിലേക്കുപോകുമ്പോൾ veo3 നിലനിർത്തുന്നു.
മറ്റ് Google AI ടൂളുകളുമായുള്ള സംയോജനം:
Google Gemini, Flow തുടങ്ങിയ AI ടൂളുകളുമായി എളുപ്പത്തിൽ സംയോജിപ്പിച്ച് ഉപയോഗിക്കാം.
വിവിധ മേഖലകളിലെ ഉപയോഗങ്ങൾ
🎥 ചലച്ചിത്ര മേഖല – ആവശ്യമായ ടെക്സ്റ്റ് പ്രോംപ്റ്റ്കൾ നൽകി ഉയർന്ന നിലവാരത്തിലുള്ള റിയലിസ്റ്റിക്കായ സിനിമകളും ഷോർട്ട് ഫിലിമുകളും സൃഷ്ടിക്കാം.
🎞️ പരസ്യമേഖല– മികച്ച പ്രമോഷണൽ വീഡിയോകൾ പ്രൊഫഷണലായി തയ്യാറാക്കാം.
🎓 വിദ്യാഭ്യാസ മേഖല – പല ഭാഷകളിലുമുള്ള പാഠങ്ങൾ, ആനിമേറ്റഡ് വീഡിയോ ക്ലാസുകൾ, വിർച്വൽ ടൂറുകൾ എന്നിവ സൃഷ്ടിച്ച് പഠനം ആകർഷകവും എളുപ്പവുമാക്കാം.
📰 ജേർണലിസ്റ്റുകൾക്കായി – തത്സമയ ചിത്രീകരണം ആവശ്യമില്ലാതെ ഇന്റർവ്യൂകളും മറ്റും തയാറാക്കാം.
Google Veo 3-യും മറ്റ് എ.ഐ ടൂളുകളും
ഗൂഗിൾ veo3 മറ്റ് എ.ഐ ടൂളുകളെ അപേക്ഷിച്ച് കൂടുതൽ ദൃശ്യനിലവാരമുള്ള ഔട്ട്പുട്ട് നൽകുന്നു. വേറിട്ടുനിൽക്കുന്നു. ലളിതമായ ടെക്സ്റ്റ് നിർദ്ദേശങ്ങൾ ഉപയോഗിച്ച് 4K റെസല്യൂഷനിൽ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വീഡിയോകൾ നിർമ്മിക്കാൻ ഇതിന് കഴിയും. സ്റ്റൈൽ, സീൻ ട്രാൻസിഷൻ, എന്നിവയിലെല്ലാം കൃത്യമായ നിയന്ത്രണം സാധ്യമായതുകൊണ്ട്, ഇത് പ്രൊഫഷണൽ ഫിലിം മേക്കർമാർക്കും ആനിമേറ്റർമാർക്കും ഒരുപോലെ പ്രയോജനകരമാണ്. എന്നാൽ , Runway ML, Pika Labs പോലുള്ള ടൂളുകൾ ചെറുതും ക്രിയാത്മകവുമായ വീഡിയോകൾ ഉണ്ടാക്കാൻ പറ്റിയതാണ്. പക്ഷേ Veo 3-യുടെ അത്രയും റിയലിസ്റ്റിക്കായ ഔട്ട്പുട്ട് ഇവ നൽകുന്നില്ല. കോർപ്പറേറ്റ് ട്രെയിനിംഗ് വീഡിയോകൾക്കായി AI ഉപയോഗിക്കുന്ന Synthesia-യും, ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള മാർക്കറ്റിംഗ് വീഡിയോകൾക്ക് ടെംപ്ലേറ്റുകൾ ഉപയോഗിക്കുന്ന Lumen5-ഉം ഈ രംഗത്തെ മറ്റ് പ്രധാന ടൂളുകളാണ്.
Veo 3 നിലവിൽ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല എന്നത് കൂടാതെ മറ്റുള്ളവയേക്കാൾ ചെലവേറിയതുമാണ്. മറ്റ് ടൂളുകളാകട്ടെ, കുറഞ്ഞ വിലയിലും ചിലപ്പോൾ സൗജന്യമായ പ്ലാനുകളിലും ലഭ്യമാണ്.
വെല്ലുവിളികളും ദുരുപയോഗ സാധ്യതകളും
🚨 ഹൈപ്പർ-റിയലിസ്റ്റിക് വീഡിയോകൾ വ്യാജ വാർത്തകൾ അല്ലെങ്കിൽ ഡീപ്‌ഫേക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കപ്പെട്ടേക്കാം
🚨 ധാർമ്മികപരമായ ആശങ്കകൾ: വ്യക്തികളുടെ സമ്മതം കൂടാതെ അവരുടെ വീഡിയോകൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത, Ai ഉപയോഗിച്ച് നിർമിക്കപ്പെടുന്ന വീഡിയോയുടെയും മറ്റും കോപ്പിറൈറ്റ് ആർക്കാണെന്ന ചോദ്യം, കർത്തൃത്വം, കൂടാതെ നിലവിൽ സിനിമ, വീഡിയോ, ആനിമേഷൻ മേഖലകളിലുണ്ടാവാനിടയുള്ള തൊഴിൽ നഷ്ടം തുടങ്ങിയവയെക്കുറിച്ച് ഗൗരവമായ ധാർമിക ചർച്ചകൾ നിലനിൽക്കുന്നു.
🚨ഉള്ളടക്ക നിയന്ത്രണം: ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ അതിന്റെ ഔട്ട്പുട്ടുകൾ നിയന്ത്രിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട് സാങ്കേതികവും ധാർമ്മികവുമായ വലിയ വെല്ലുവിളിയാണ്.
എഐ വീഡിയോ നിർമ്മാണ രംഗത്ത് Veo 3 യുടെ വരവ് കാര്യമായ മാറ്റങ്ങൾക്ക് കാരണമാകും., ഇത് പ്രൊഫഷണൽ നിലവാരമുള്ള, ഹൈപ്പർ-റിയലിസ്റ്റിക് വീഡിയോകൾ വേഗത്തിലും കുറഞ്ഞ ചെലവിലും നിർമ്മിക്കാൻ സഹായിക്കുന്നു. ഇത് ചലച്ചിത്രനിർമ്മാണത്തെ കൂടുതൽ എളുപ്പമാകാനും, ക്രിയേറ്റർമാർക്കും, കച്ചവടക്കാർക്കും, അധ്യാപകർക്കുമെല്ലാം പ്രത്യേക ഉപകരണങ്ങളോ മറ്റുള്ളവരുടെ സഹായമോ കൂടാതെ ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നിർമ്മിക്കാൻ veo3 വളരെ ഉപകാരപ്രദമാണ്.