2025 AI Index റിപ്പോർട്ടിന്റെ പ്രധാന കണ്ടെത്തലുകൾ മലയാളത്തിൽ

May 17 / Amaan Abdul Shukoor
ഇന്ന് ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സാങ്കേതിക മേഖലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( കൃതിമ ബുദ്ധി ) മാറി കഴിഞ്ഞിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവ എ.ഐയുടെ വളർച്ചയും വികാസവും ഇന്ന് അമ്പരപ്പിക്കുന്ന വേഗതയിലാണ്. നമ്മുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ എ.ഐയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്നും ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെയായിരിക്കും എന്നറിയുന്നത് കൗതുകകരമായിരിക്കും. കൃത്രിമ ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ AI) മുന്നേറ്റങ്ങളെയും വളർച്ചയെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്ന ഒരു പ്രധാനപ്പെട്ട രേഖയാണ് AI ഇൻഡെക്സ് റിപ്പോർട്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമൻ-സെൻ്റഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ട് (HAI) വർഷം തോറും പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോർട്ട്, AI സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ അവസ്ഥ, ഗവേഷണത്തിലെ പുരോഗതി, സാമ്പത്തികപരമായ സ്വാധീനം, പൊതുജനാഭിപ്രായം, നയപരമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ച നൽകുന്നു. ഈയിടെ പുറത്തിറങ്ങിയ 2025 ലെ ഏറ്റവും പുതിയ AI ഇൻഡെക്സ് റിപ്പോർട്ട് ഈ രംഗത്തെ പുതിയ പ്രവണതകളെയും ശ്രദ്ധേയമായ കണ്ടെത്തലുകളെയും എടുത്തു കാണിക്കുന്നു. വിവിധ മേഖലകളിൽ കൃതിമ ബുദ്ധിയുടെ വളർച്ചയും വികാസവും എവിടെയെത്തി നിൽക്കുന്നു എന്ന് റിപ്പോർട്ട് കൃത്യമായി പ്രതിപാദിക്കുന്നു.

ഗവേഷണ മേഖല

അക്കാദമിക മേഖലയിലേക്കാൾ കൂടുതൽ എ.ഐ മോഡലുകൾ ഇന്ന് വ്യവസായിക മേഖലയിൽ വികസിപ്പിക്കപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് എ.ഐയുടെ വർധിച്ചു വരുന്ന വ്യവസായിക പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. വ്യവസായിക മേഖലയും അക്കാദമിക മേഖലയും സംയുക്തമായും എ.ഐ മോഡലുകൾ സൃഷ്ടിക്കുന്നു.
 ലോകമെമ്പാടും കൃതിമ ബുദ്ധിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർധിച്ചു വരുന്നതായി കാണാൻ സാധിക്കും.2023 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിൽ ചൈന അമേരിക്കയെ മറിക്കടന്നതായി മനസ്സിലാക്കാൻ സാധിക്കും. പുതിയ എ.ഐ പേറ്റന്റുകൾ സ്വന്തമാക്കുന്നതിലും ചൈന മുൻപന്തിയിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട വലിയൊരു ശതമാനം പേറ്റന്റുകളും ഇന്ന് ചൈനയുടെ കൈയിലാണ്.
 എന്നാൽ മികച്ച എ.ഐ മോഡലുകൾ സൃഷ്ടിക്കുന്നതിൽ അമേരിക്ക അപ്രമാദിത്വം തുടരുകയും ചെയ്യുന്നു. യൂറോപ്പ്യൻ രാജ്യങ്ങളും ചൈനയും പിന്നിലുണ്ട്.
 എ.ഐ മേഖലയിൽ ഓപൺ സോഴ്സ് പ്രൊജക്ടുകൾ വരുന്നത് സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ എ.ഐ സേവനങ്ങൾ ലഭിക്കാനും എ.ഐ കൂടുതൽ ജനകീയമാവാനും സഹായിക്കുന്നു. എന്നാൽ എ.ഐ മോഡലുകളെ പരിശീലിപ്പിക്കാനുള്ള ചെലവ് നാൾക്കു നാൾ വർധിച്ചു വരികയും ചെയ്യുന്നു.

സാങ്കേതിക മേഖല

സാങ്കേതിക പരമായി കൃതിമ ബുദ്ധിയുടെ മേഖലയിൽ വലിയ വളർച്ച ദൃശ്യമാണ്. പുതുതായി അവതരിപ്പിക്കപ്പെട്ട മാനദണ്ഡങ്ങളിൽ അഥവാ ബെഞ്ച്മാർക്കുകളിൽ AI സംവിധാനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചു:
   MMMU: പ്രകടനം 18.8 ശതമാനം പോയിന്റ് വർദ്ധിച്ചു.
   GPQA: 48.9 ശതമാനം പോയിന്റ് മെച്ചപ്പെട്ടു.
   SWE-bench: 2023-ൽ 4.4% ആയിരുന്നത് 2024-ൽ 71.7% ആയി ഉയർന്നു.
 കാര്യക്ഷമതയുടെ കാര്യത്തിൽ അമേരിക്കൻ ചൈനീസ് മോഡലുകൾ തമ്മിലെ അന്തരം മുൻ വർഷത്തേക്കാൾ കുറഞ്ഞു വരുന്നതും ദൃശ്യമാണ്.
 ഓപൺ വെയ്റ്റ് മോഡലുകളും ക്ലോസ്ഡ് വെയ്റ്റ് മോഡലുകളും തമ്മിലെ അന്തരവും കുറഞ്ഞ് വരുന്നതായി കാണാൻ സാധിക്കും. കൂടുതൽ മികച്ച എ.ഐ വീഡിയോകൾ ഉണ്ടാക്കാൻ സാധിക്കുന്ന എ ഐ മോഡലുകളും പിന്നിട്ട വർഷങ്ങളിൽ പുറത്തിറങ്ങി

Responsible ai

ഈ പുതിയ യുഗത്തിൽ കൃതിമ ബുദ്ധിയുടെ സാധ്യതകൾ സുരക്ഷിതവുമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്..
 കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഉത്തരവാദിത്ത എ .ഐ അഥവാ റെസ്പോൺസിബ്ൾ എ.ഐയെ കുറിച്ച് വിവിധ കോൺഫറൻസുകളിൽ അവതരിപ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം 2023 നെ അപേക്ഷിച്ച് 2024 ൽ കൂടുതലായിരുന്നു.
 ആഫ്രിക്കൻ യൂണിയൻ , യൂറോപ്പ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ തുടങ്ങിയ സംഘടനകൾ കഴിഞ്ഞ വർഷം പുതിയ ഉത്തരവാദിത്ത എ.ഐ മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.
 വിവിധ എ.ഐ മോഡലുകളുടെ പ്രവർത്തനരീതികൾക്ക് കൂടുതൽ സുതാര്യമായി മാറുകയും ചെയ്തു. ഇത് വ്യത്യസ്ത കമ്പനികൾ അവരുടെ എ.ഐ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുന്നു എന്ന് കാണിക്കുന്നു. എങ്കിലും പല എ.ഐ മോഡലുകളും രാഷ്ട്രീയ പരമായ ചായ്‌വ്, ലിംഗ വിവേചനം, വംശീയത തുടങ്ങിയ പക്ഷപാതിത്വം കാണിക്കുന്നു.. എ.ഐയു ടെ ദുരുപയോഗത്തിലുള്ള വർദ്ധനയും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
 മിക്ക കമ്പനികളും ഉത്തരവാദിത്ത AI യെ വിലമതിക്കുന്നു എന്ന് പറയുമ്പോഴും, പലർക്കും ഇത് നടപ്പാക്കുന്നതിനുള്ള വ്യക്തമായ പദ്ധതികളോ അതിനായുള്ള സമർപ്പിത ടീമുകളോ ഇല്ല.

ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമുള്ള പ്രധാന മുന്നേറ്റങ്ങൾ

ശാസ്ത്ര വൈദ്യശാസ്ത്ര മേഖലയിലെ എ ഐ അധിഷ്ഠിത മുന്നേറ്റങ്ങൾ പ്രതീക്ഷാവഹമാണ്. 
 ഈ വർഷത്തെ റിപ്പോർട്ട് ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും AI യുടെ ഗണ്യമായ സ്വാധീനം എടുത്തു കാണിക്കുന്നു. പ്രോട്ടീൻ സീക്വൻസിംഗ് മോഡലുകൾ(ESM3, AlphaFold 3) കൂടുതൽ കൃത്യമായി തയാറാക്കാനും, ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും പ്രവചനങ്ങളും കൂടുതൽ എളുപ്പമാക്കാനും LLM-കൾ ക്ലിനിക്കൽ അറിവുകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുമാനും എ.ഐ സഹായിക്കുന്നു AI-സജ്ജമായ മെഡിക്കൽ ഉപകരണങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയും ശ്രദ്ധേയമാണ്. 2024 ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലുമുള്ള നോബൽ സമ്മാനങ്ങൾ എ.ഐയുമായി ബന്ധമുള്ളതായിരുന്നു. ഇതിൽ നിന്ന് തന്നെ എ.ഐയുടെ വർദ്ധിച്ച് വരുന്ന പ്രാധാന്യം വ്യക്തമാണ്. എ ഐ യുടെ സഹായത്തോട് കൂടി മെച്ചപ്പെട്ട രോഗനിർണയം, വ്യക്തിഗത ചികിത്സാരീതികൾ, കൂടുതൽ കാര്യക്ഷമമായ ഗവേഷണ രീതികൾ എന്നിവ വരും കാലങ്ങളിൽ സാധാരണമായി മാറും.

 സമ്പദ് വ്യവസ്ഥ

 റിപ്പോർട്ട് പ്രകാരം 2024 ൽ എ.ഐ മേഖലയിലെ ആഗോള സ്വകാര്യ 2024 ൽ നിക്ഷേപത്തിൽ 26% വർധനവുണ്ടായി (252.3 ബില്യൺ ഡോളർ) ജനറേറ്റീവ് എ.ഐയിൽ ള്ള നിക്ഷേപത്തിലും ഗണ്യമായ വർദ്ധന ദൃശ്യമായി (33.9 ബില്യൺ ഡോളർ). എ.ഐ നിക്ഷേപരംഗത്ത് അമേരിക്ക ചൈനയെയും U.K യെയും ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് തുടരുന്നു. വിവിധ ബിസിനസ്സുകളിൽ എ.ഐ ഉപയോഗം വർധിച്ചു വരുന്നതും ഉൽപ്പാദനക്ഷമതയിൽ നേരിയ പുരോഗതി കാണിക്കുന്നതും സാമ്പത്തിക മേഖലയിൽ നേട്ടത്തിന് കാരണമാകുന്നു. എന്നാൽ, വലിയ AI മോഡലുകൾ പരിശീലിപ്പിക്കുന്നതിനുള്ള ഉയർന്ന ഊർജ്ജ ഉപഭോഗം പാരിസ്ഥിതിക ആശങ്കകൾക്ക് കാരണമാകുന്നു

Policy Governance

വിവിധ ലോക രാജ്യങ്ങളിലെ നിയമനിർമാണ സഭകളിൽ കൃതിമ ബുദ്ധി സംബന്ധമായ ചർച്ചകൾ നടക്കന്നതിന്റെയും അത് സംബന്ധമായ നിയമങ്ങൾ ഉണ്ടാക്കുന്നതും സാധാരണമായി മാറി കഴിഞ്ഞു.2024-ൽ 75 രാജ്യങ്ങളിലെ നിയമ നിർമാണങ്ങളിൽ AI പരാമർശങ്ങൾ 21.3% ഉയർന്ന് 1889 ആയി. 2016-നെ അപേക്ഷിച്ച് ഇത് ഒമ്പത് മടങ്ങിൻ്റെ വർദ്ധനവാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വലിയ തുക എ.ഐ അധിഷ്ഠിത ഗവേഷണങ്ങൾക്കായി മാറ്റി വെച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള എ.ഐ നിയന്ത്രണങ്ങളിൽ വ്യത്യസ്ത സമീപനങ്ങളും കാണാൻ സാധിക്കും
 എ.ഐയുടെ സുരക്ഷിതമായ ഉപയോഗത്തിന് ശക്തമായ മേൽനോട്ടം ആവശ്യമാണ്

വിദ്യാഭ്യാസ മേഖല

 ഓരോ വർഷവും എ.ഐയോ അനുബന്ധ കോഴ്സുകളോ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്നു.അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസ് (c.s) കോഴ്സുകൾ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. എ.ഐ സംബന്ധമായ വിഷയങ്ങൾ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിലും, പല അധ്യാപകരും അതിനുള്ള പരിശീലനം കിട്ടാത്തവരാണ്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വ്യത്യസ്ത എ ഐ ടൂളുകളുടെ ഉപയോഗം വർധിച്ച് വരുന്നുണ്ട്. അധ്യാപകർക്ക് AI പഠിപ്പിക്കാനുള്ള പരിശീലനവും നൽകപ്പെടേടതുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ രംഗത്ത് എ.ഐ വരുത്തുന്ന മാറ്റങ്ങളെ സ്വീകരിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പൊതുജനാഭിപ്രായം

എ ഐ ഇൻഡക്സ് റിപ്പോർട്ട് കൃതിമ ബുദ്ധിയെ കുറിച്ച് വിവിധ രാജ്യങ്ങളിലെ പൊതുജനങ്ങൾക്കുള്ള ധാരണകളെയും വിശ്വാസങ്ങളെയും പറ്റിയും പ്രതിപാദിക്കുന്നു.
 വരും വർഷങ്ങളിൽ എ.ഐ മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു, എന്നാൽ ഇതിനോടൊപ്പം ഉത്കണ്ഠയും വർദ്ധിച്ചിട്ടുണ്ട്. എ ഐ സാമ്പത്തികപരമായ നേട്ടങ്ങൾ നൽകുമെന്ന കാര്യത്തിലുള്ള ശുഭാപ്തിവിശ്വാസം ആഗോള തലത്തിൽ കുറവാണ്.പ്രായം, വരുമാനം, വിദ്യാഭ്യാസം എന്നിവ അനുസരിച്ച് AI-യെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും വ്യത്യാസങ്ങളുണ്ട്. AI-യുടെ ധാർമ്മികമായ ഉപയോഗത്തിനായി സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നു. ChatGPT പോലുള്ള AI ഉപകരണങ്ങളെക്കുറിച്ച് ധാരാളം പേർക്ക് അറിയുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിശ്വാസം വളർത്തുന്നതിന് സുതാര്യവും വിശദീകരിക്കാൻ കഴിയുന്നതുമായ AI സംവിധാനങ്ങളും പൊതുജനങ്ങളുടെ പങ്കാളിത്തവും പ്രധാനമാണെന്ന് റിപ്പോർട്ട് പറയുന്നു. AI-യുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിന് ഇത് അത്യന്താപേക്ഷിതമാണ്.

എ ഐ ഇന്റക്സ് റിപ്പോർട്ടിന്റെ ചെറിയൊരു സംഗ്രഹം മാത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്