AI Agents

Nov 17 / Vishnu Vineeth PM
Artificial Intelligence ഇനി വെറും ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന ഘട്ടത്തിൽ മാത്രം നിൽക്കുന്നില്ല. നാം കടന്ന് പോകുന്നത് AI agents ൻ്റെ ഒരു പുതിയ യുഗത്തിലേക്ക് ആണ്,  സ്വയം ചിന്തിക്കാനും, വലിയ ആശയം മനസ്സിലാക്കാനും, സാഹചര്യങ്ങൾക്കൊപ്പം പഠിച്ച് മെച്ചപ്പെടാനും കഴിയുന്ന സിസ്റ്റങ്ങൾ. ഇവ വെറും നമ്മുടെ ജോലി ചെയ്യൽ രീതിയെ മാറ്റുന്നത് മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. Automation കൂടുതൽ intelligent ആയും personal ആയും മാറുകയും നമ്മുടെ ദിനചര്യയിലും വ്യവസായങ്ങളിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

എന്താണ് AI Agents?

AI Agents അവരുടെ പരിസ്ഥിതി മനസ്സിലാക്കി, അതിനെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുകയും നിർദ്ദിഷ്ട ടാസ്കുകൾ പൂർത്തിയാക്കുന്നതിനായി പ്രവർത്തിക്കുന്ന systems ആണ്. Static AI models പോലെ അല്ല, ഇവ observe → think → act → learn എന്ന ഒരു ചക്രത്തിൽ പ്രവർത്തിക്കുന്നു.ഈ workflow മൂന്നു പ്രധാന ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു:Perceptron : ചിത്രങ്ങൾ, ടെക്സ്റ്റ്, ശബ്‌ദം മുതലായവയിൽ നിന്ന് ഡാറ്റ ശേഖരിക്കൽDecision making : Machine Learning models, Knowledge Graphs എന്നിവ ഉപയോഗിച്ച് ആശയവിന്യാസം, പാറ്റേൺ കണ്ടെത്തൽAction & Learning : പ്രവർത്തനങ്ങൾ നിർവഹിച്ചു feedback നിന്ന് പഠിച്ച് മെച്ചപ്പെടൽഈ cyclical structure ആണ് ഇവയെ dynamic ആക്കുന്നതും, real world പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതാക്കുന്നതും.

എന്തുകൊണ്ട് AI Agents?

AI Agents ഡാറ്റയും തീരുമാനം എടുക്കലും (decision making) തമ്മിലുള്ള വിടവ് നികത്തുന്നു. വെറും insights നൽകുന്നതിനു പകരം, ഇവ ടാസ്കുകൾ നിർവഹിക്കുകയും workflows പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. ഈ സ്മാർട്ട് സിസ്റ്റങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുകയും, നിരന്തരമായി നിരീക്ഷിക്കുകയും മെച്ചപ്പെടുത്തൽ ആവശ്യമുള്ള ലാബുകൾ, ആശുപത്രികൾ, കാലാവസ്ഥ ഗവേഷണം പോലെയുള്ള മേഖലകളിൽ ഉപായയോഗിക്കുകയും ചെയുന്നുഅവയുടെ പ്രധാന ഗുണം, ആളുകൾക്ക് ഡാറ്റ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നതിലാണ്. ഈ agents ഉപയോഗിച്ച്, സ്ഥാപനങ്ങൾക്ക് നിരന്തരം ഒഴുകുന്ന വിവരങ്ങളെ മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ സ്വയം മെച്ചപ്പെടുകയും ഓരോ തവണയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്ന systems ആയി മാറ്റാൻ കഴിയും.

എപ്പോഴാണ് AI ഏജന്റ്സ് ഉപയോഗിക്കേണ്ടത്

നമ്മുടെ പ്രവർത്തനം ലളിതവും സ്ഥിരസ്വഭാവമുള്ളതും (static) നിർദ്ദിഷ്ട നിയമങ്ങൾ അടിസ്ഥാനമാക്കിയതുമായിരിക്കുകയാണെങ്കിൽ, ഒരു സാധാരണ automation സിസ്റ്റമോ ഒറ്റ AI മോഡലോ മതിയാകാം. എന്നാൽ, വികാരം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളോ വളരെ ഉയർന്ന ഉത്തരവാദിത്വമുള്ള (high-stake) നിർണയങ്ങളോ ആവശ്യമായ സാഹചര്യങ്ങളിൽ നേരിട്ടുള്ള മനുഷ്യ ഇടപെടൽ ഇപ്പോഴും അനിവാര്യമാണ്.

AI Agents പ്രവർത്തിക്കുന്നതെങ്ങനെ?

മിക്ക AI Agents-ുകളും ഒരു നാല്-ഘട്ട core cycle പിന്തുടരുന്നു:
Perceive : മൾട്ടിമോഡൽ ഡാറ്റ (text, image, voice, sensor, database തുടങ്ങിയവ) ശേഖരിക്കൽ
Plan : LLMs പോലുള്ള reasoning models ഉപയോഗിച്ച് പ്രവർത്തനങ്ങൾക്ക് ഒരു പദ്ധതി തയ്യാറാക്കൽ
Act : APIs, workflows, അല്ലെങ്കിൽ മറ്റു integrated systems വഴിയായി പ്രവർത്തനങ്ങൾ നിർവഹിക്കൽ
Reflect : ലഭിച്ച ഫലങ്ങളെ വിലയിരുത്തി ഭാവി ടാസ്കുകൾക്ക് വേണ്ടിയുള്ള തന്ത്രങ്ങൾ ക്രമീകരിക്കൽ
ഈ പ്രക്രിയയാണ് agents-നെ പഠിക്കുകയും പൊരുത്തപ്പെടുകയും (learn and adjust) ചെയ്യാൻ സഹായിക്കുന്നത്. ഇവയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും ദീർഘകാലം കൃത്യത നിലനിർത്താനും ഇത് വളരെ നിർണായകമാണ്.

Some real world examples : 

  1. Drug Discovery Agents – ഈ agents സങ്കീർണ്ണ രാസസംയുക്തങ്ങളെ വിശകലനം ചെയ്യുകയും, ലബോറട്ടറിയിലെ പരീക്ഷണ ഘട്ടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് പോലും പുറത്ത് പ്രസിദ്ധീകരിക്കാത്ത പരീക്ഷണ ഫലങ്ങൾ പ്രവചിക്കുകയും ചെയ്യുന്നു. ജൈവ ഡാറ്റയും ലാബ് ഫലങ്ങളും പഠിച്ചതിലൂടെ, ഫാർമസ്യൂട്ടിക്കൽ ഗവേഷണത്തിൽ പുതിയ molecules നിർദ്ദേശിക്കാനും ഇവയ്ക്ക് കഴിയും.
  2. GeoAI Agents – കാലാവസ്ഥാ മാറ്റങ്ങൾ, വനനശീകരണം, ഭൂഭാഗ വ്യതിയാനം എന്നിവ കണ്ടെത്തുന്നതിനായി 100,000 × 100,000 പിക്സൽ സാറ്റലൈറ്റ് ചിത്രങ്ങൾ വരെ പ്രോസസ്സ് ചെയ്യാൻ ഇവയ്ക്ക് കഴിയും. കമ്പ്യൂട്ടർ വിഷൻ, geospatial analysis എന്നിവ ഉപയോഗിച്ച് മനുഷ്യന്റെ കണ്ണിന് ദൃശ്യമല്ലാത്ത പരിസ്ഥിതി പ്രവണതകളും മാറ്റങ്ങളും ഇവ കണ്ടെത്തുന്നു.
  3. Dementia Detection Agents – രോഗികളുടെ medical notes, medical images, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ വിശകലനം ചെയ്ത ശേഷം, dementia യുടെ ആദ്യ ലക്ഷണങ്ങൾ തന്നെ ഇവ കണ്ടെത്തുന്നു.
  4. PODAgents – Podcast സൃഷ്ടിക്കുന്ന ഈ agents, ന്യൂസ് ആർട്ടിക്കിളുകൾ, ഗവേഷണ പ്രബന്ധങ്ങൾ, അഭിമുഖങ്ങൾ, സോഷ്യൽ മീഡിയ എന്നിവ ഉൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്ന് advanced artificial intelligence ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ആകർഷകമായ audio episodes സൃഷ്ടിക്കുകയും ചെയ്യുന്നു.
  5. Event Forecasting Agents – വിപണിയിലെ മാറ്റങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പൊതുജനാരോഗ്യ പ്രതിസന്ധികൾ എന്നിവ പോലുള്ള സംഭവങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ ഈ agents advanced artificial intelligence, data analytics എന്നിവ ഉപയോഗിക്കുന്നു. വലിയ തോതിലുള്ള ഡാറ്റ വിശകലനം ചെയ്തുതീരുമ്പോൾ, ഇവയ്ക്കു early warningsഉം പ്രായോഗികമായ actionable insightsഉം നൽകാൻ കഴിയും.

AI Agents നേരിടുന്ന ചില വെല്ലുവിളികൾ:

  • Data Reliability: Real time ഡാറ്റയിൽ noise കൂടുതലായിരിക്കും, unstructured സ്വഭാവത്തിലുമായിരിക്കും, പല സമയങ്ങളിലും പരിമിതമായ അളവിലുമായിരിക്കും.
  • Explainability: സങ്കീർണ്ണമായ reasoning processes മൂലം ലഭിക്കുന്ന ഫലങ്ങളെ പലപ്പോഴും എളുപ്പത്തിൽ വ്യാഖ്യാനിക്കുന്നത് ബുദ്ധിമുട്ടാകാം.
  • Ethical and Privacy Concerns: പ്രത്യേകിച്ച് healthcare അല്ലെങ്കിൽ surveillance പോലുള്ള ഉപയോഗങ്ങളിൽ ഇത് കൂടുതലായി ആശങ്ക ഉയർത്തുന്നു.
  • Scalability: വലിയ അപ്ലിക്കേഷനുകൾക്കായി ആവശ്യമായ computational load നിയന്ത്രിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്.
  • Possibility of Hallucinations: ശരിയായ human review ഇല്ലാതെയും feedback loops ദുർബലമായാലും agents തെറ്റായ ദിശയിലേക്ക് പോകാൻ സാധ്യതയുണ്ട്. കൂടാതെ ഡാറ്റ വളരെ noise ഉള്ളതായാൽ, agents അവിടെ ഉള്ള പോരായ്മകൾ തെറ്റായ അല്ലെങ്കിൽ അപൂർണ്ണമായ വിവരങ്ങളാൽ പൂരിപ്പിക്കാൻ ശ്രമിക്കാം.

AI Agents-ന്റെ ഭാവി 

എല്ലാ AI systems ഉം ഒറ്റ ടാസ്‌കുകൾ ചെയ്യുന്ന മോഡലുകളിൽ നിന്ന് autonomous systems ആയി വികസിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ agents വെറും tools മാത്രമായി ഒതുങ്ങുന്നില്ല, ഡിജിറ്റൽ സഹപ്രവർത്തകരായി മാറുകയും ചെയ്യുന്നു. ട്രാഫിക് സംവിധാനങ്ങളിൽ നിന്ന് മെഡിക്കൽ മേഖല വരെ, ഏജന്റുകൾ അവരുടെ പരിസ്ഥിതിയിൽ നിന്നുമുള്ള പഠനവും പരസ്പര പഠനവും നടത്തി പരിഹാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ എല്ലാ പുരോഗതിയുടെയും ലക്ഷ്യം മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നത് അല്ല, മറിച്ച് മനുഷ്യ ബുദ്ധിയെ വിപുലീകരിക്കുകയാണ്. നമുക്കൊപ്പം ചിന്തിക്കാനും, പ്രവർത്തിക്കാനും, വികസിക്കാനും കഴിയുന്ന സങ്കീർണ്ണമായ സിസ്റ്റങ്ങൾ നമുക്ക് സൃഷ്ടിക്കാം. AI Agentsന്റെ കാലഘട്ടം ഇതിനകം എത്തിയിരിക്കുന്നു, ഡാറ്റയും നിർണ്ണയങ്ങളും ഒന്നിക്കുന്ന എല്ലാ വ്യവസായങ്ങളിലേക്കും അതിന്റെ സ്വാധീനം വ്യാപിക്കുകയും ചെയ്യും.

Conclusion

AI ഇന്ന് വെറും കാര്യങ്ങൾ പ്രവചിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്ന ഘട്ടം കടന്ന് മുന്നോട്ട് പോകുകയാണ്. ഇത് മനുഷ്യരെപ്പോലെ തന്നെ ഓർക്കാനും, പദ്ധതിയിടാനും, നിരന്തരം മെച്ചപ്പെടാനും പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ agents വെറും smart tools മാത്രമല്ല, അനുഭവത്തിലൂടെ പഠിച്ച് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുള്ള system പോലെ പ്രവർത്തിക്കുന്നു. ഇവ ഇന്ന് പുസ്തകങ്ങളിലെ സിദ്ധാന്തങ്ങൾ മാത്രം അല്ല, വലിയതും സങ്കീർണ്ണവുമായ ജോലികൾ മുൻകാലത്തെക്കാൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിന് കമ്പനികൾ ഇതിനകം ഈ agents ഉപയോഗിച്ചുതുടങ്ങി.
സത്യമായ മാറ്റം എന്തെന്നാൽ, AI ഇപ്പോൾ മനുഷ്യരോടൊപ്പം പ്രവർത്തിക്കുകയും, പൊരുത്തപ്പെടുകയും പഠിക്കുകയും ചെയ്യുകയാണ് , വെറും ഉത്തരങ്ങൾ നൽകുന്നത് മാത്രമല്ല, ഓരോ ഘട്ടത്തിലും സഹായിക്കുകയും ചെയ്യുന്നു.